Tuesday, April 24, 2007

ഇന്ത്യയും വേള്‍ഡ് കപ്പ് യോഗ്യതാ റൌണ്ടും

ഇന്ത്യക്കു ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ കളിക്കാന്‍ യോഗ്യതാ റൌണ്ട് കടക്കേണ്ട അവസ്ഥയുണ്ടായാല്‍ എങ്ങിനെയിരിക്കും?

Monday, April 23, 2007

പുകവലിക്കുന്ന സോഫ്റ്റ്വെയറന്‍

പുകവലിച്ചുകൊണ്ടിരുന്ന സോഫ്റ്റ്വെയറനോട് ഒരു സ്ത്രീ:"Smoking is injurious to health" എന്ന warning നിങ്ങള്‍ കണ്ടില്ലേ
സോഫ്റ്റ്വെയറന്‍:ഞങ്ങള്‍ warnings കാര്യമായെടുക്കാറില്ല.errors ഉണ്ടെങ്കില്‍ പറയൂ.

കിസ്സ്

ഒരു വക്കീലിനെ ഒരിക്കലും കിസ്സടിക്കരുത്.കാരണം അവര്‍ എപ്പോഴും “I object this”എന്നു പറയും.
ഒരു നഴ്സിനെ കിസ്സടിക്കാം.കാരണം അവര്‍ പറയും “അടുത്തയാളാരാ”

ഒരു റ്റീച്ചറെ കിസ്സ് ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടം.കാരണം അവര്‍ പറയും.”ചെയ്തതു ശരിയായില്ല 50 പ്രാവശ്യം കൂടി ചെയ്യണം”

റെയ്മണ്ട്

രണ്ടു കയ്യും ഇല്ലാത്ത ഒരാള്‍ ഒരു കടയില്‍ കയറിപ്പോയി.തിരിച്ചുവന്നത്‍ രണ്ടുകൈയ്യോടെ.ഏതാണീ കട.??

കോരനും നമ്പൂതിരിയും

രാത്രിയില്‍ ബീഡിവലിച്ചുകൊണ്ട് നമ്പൂതിരിയുടെ വളപ്പില്‍ രണ്ടിനു പോയിക്കൊണ്ടിരിക്കുന്ന കോരനോട് നമ്പൂതിരി : ആ‍രാ?
കോരന്‍ : ഞാനാ..
നമ്പൂതിരി : ഓ കോരനോ?
കോരന്‍ : വേണ്ടാ ഞാന്‍ മണ്ണിട്ടു മൂടിക്കോളാം‍

സ്വാഗതം

മൊബൈല്‍ എസ്.എം.എസ് വഴിവരുന്ന വിറ്റുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ ബാലന്‍സില്ലാത്തതുകൊണ്ടു മാത്രം ഇവിടെ ചേര്‍ക്കുന്നു.

ഇതു വായിച്ചിട്ടു ചിരിക്കാം കരയാം അല്ലെങ്കില്‍ വേറെ എന്തു വേണമെങ്കിലും ചെയ്യം.(എനിക്കുവേണ്ടി കൊട്ടേഷന്‍ കൊടുക്കുന്നതൊഴിച്ച്)...എല്ലാം വായിക്കുന്നവന്‍‌റെ ഇഷ്ടം.

എന്തു സംഭവിച്ചാലും ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല. :-)